Latest NewsIndiaNews

അത്രയേറെ അടുപ്പമുണ്ടായിട്ടും ശ്രീദേവിയെ വിവാഹം കഴിക്കാത്തതിന് പിന്നിലൊരു രഹസ്യമുണ്ട്; തുറന്ന് പറച്ചിലുമായി കമൽഹാസൻ

പണ്ട് തെന്നിന്ത്യന്‍ സിനിമയിലെ പ്രണയനായകനും നായികയുമായിരുന്നു നടന്‍ കമലഹാസനും അന്തരിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയും, ഇരുപത്തിയെട്ട് ചിത്രങ്ങളിലാണ് കമലും ശ്രീദേവിയും നായികാനായകന്‍മാരായി അഭിനയിച്ചത് ഇരുവരും തമ്മില്‍ ജീവിതത്തിലും പ്രണയത്തിലായിരുന്നുവെന്ന് അക്കാലത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു, ശ്രീദേവിയുടെ അമ്മ രാജേശ്വരിയും ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചിട്ടുണ്ടെന്ന് കമല്‍ പറയുന്നു, ഇരുപതാമത് ജിയോ മാമി മുംബയ് ഫിലിം ഫെസ്റ്റിവല്‍ നടത്തിയ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് കലഹാസനും ശ്രീദേവിയുമായുള്ള നീണ്ട കാലത്തെ ബന്ധത്തെക്കുറിച്ച്‌ അദ്ദേഹം പരാമര്‍ശിച്ചത്.

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് പലപ്പോഴും അവളെ വിവാഹം കഴിച്ചു കൂടെ കമല്‍?’ എന്ന് ശ്രീദേവിയുടെ അമ്മ പലപ്പോഴും തന്നോട് ചോദിച്ചിട്ടുണ്ട് , ‘കുടുംബത്തിലുള്ള ഒരാളെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും’ എന്നായിരുന്നു അതിനുള്ള തന്റെ മറുപടിയെന്നും കമല്‍ കുറിക്കുന്നു, വളരെ ചെറുപ്പത്തിലെ ശ്രീദേവിയെ പരിചയമുണ്ടായിരുന്നു, കെ ബാലചന്ദര്‍ എന്ന വലിയ മനുഷ്യന്റെ തണലില്‍ തുടങ്ങി ഇരുവരും ഇരുപത്തിയെട്ട് ചിത്രങ്ങളില്‍ നായികാ നായകന്മാരായി അഭിനയിച്ചു എന്നും കമല്‍ ‘ദി 28 അവതാര്‍സ് ഓഫ് ശ്രീദേവി’ എന്ന കുറിപ്പില്‍ പറയുന്നു, 1976 ലാണ് ശ്രീദേവിയെ ആദ്യമായി കണ്ടതെന്നും ‘മൂണ്ട്രു മുടിച്ചു’ എന്ന ചിത്രത്തില്‍ നായികയാവാന്‍ എത്തിയ ശ്രീദേവിയ്ക്ക് അന്ന് പതിമൂന്നു വയസായിരുന്നു പ്രായം എന്നും കമല്‍ ഓര്‍ക്കുന്നു.

പലപ്പോഴും ഇത്തരത്തിൽ “ശ്രീദേവിയുമായി റിഹേഴ്സല്‍ നടത്തുക എന്ന ഉത്തരവാദിത്തം സഹസംവിധായകനും കൂടിയായ എനിക്കായിരുന്നു. പ്രണയ രംഗങ്ങളിലും മറ്റും ഞങ്ങളെ കണ്ടതു കൊണ്ടാവാം, ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ് എന്നും, പരസ്പരം ‘ഫസ്റ്റ് നെയിം’ വിളിക്കുന്നവരാണ് എന്നുമൊക്കെ ആളുകള്‍വിചാരിച്ചിരുന്നു, എന്നാല്‍ മരണപ്പെട്ട ദിവസം വരെ, എന്നെ ‘സാര്‍’ എന്നല്ലാതെ അഭിസംബോധന ചെയ്തിട്ടില്ല. കെ ബാലചന്ദര്‍ എന്ന ‘മെന്ററി’ന് കീഴില്‍ സഹോദരി സഹോദരന്‍മാരെപ്പോലെയായിരുന്നു ഞാനും ശ്രീദേവിയും”, കമല്‍ വെളിപ്പെടുത്തി.

എന്നാൽ പതിവിന് വിപരീതമായി “കഴിഞ്ഞ വര്‍ഷം യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ച്‌ അവസാനം കണ്ടപ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു, സാധാരണ ചെയ്യാത്തതാണ് അത്,, പക്ഷേ എന്തോ അന്നങ്ങനെ ചെയ്തു. അല്പം നീണ്ട ഒരാലിംഗനമായിരുന്നു അത്, സാധാരണയായി സ്റ്റേജില്‍ ചെയ്യുന്ന ഒന്നായിരുന്നില്ല. അവസാനമായി അവളെ ഹഗ് ചെയ്തത് അവിടെ വച്ചാണ്. അവസാനമായി കണ്ടതും

വൻ ഹിറ്റായി മാറിയ 1976ല്‍ പുറത്തിറങ്ങിയ ‘മൂണ്ട്ര് മുടിച്ച്‌’ എന്ന ചിത്രമുള്‍പ്പെടെ 28 ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. 1982ല്‍ പുറത്തിറങ്ങിയ ‘മൂട്രാം പിറൈ’ ഇരുവരുടേയും അഭിനയ ജീവിത്തിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നായിരുന്നു, ഈ ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു, കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം സംഭവിക്കുന്നത്‌. ദുബായിലെ ഒരു സ്വകാര്യ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിയായിരുന്നു ശ്രീദേവിയുടെ മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button