പ്യോംഗ്യാംഗ്: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മില്‍ വെടിവയ്പ് ഉണ്ടായെന്ന് റിപ്പോർട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ മടങ്ങിയെത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സംഭവം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശത്താണ് വെടിവയ്പുണ്ടായത്. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നാണ് ആദ്യ വെടിവയ്പുണ്ടായതെന്ന് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി.
അതിര്‍ത്തിപ്രദേശമായ കിയോര്വോണിലാണ് വെടിവയ്പ് നടന്നത്. അതേസമയം, ഇരു രാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ വെടിവയ്പ് ഉണ്ടാകാറില്ലെന്നും ഇത് അബദ്ധത്തില്‍ സംഭവച്ചിതാകാമെന്നും മറ്റ് രാജ്യങ്ങള്‍ നിരീക്ഷിക്കുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയും ഈ അഭിപ്രായമാണ് മുന്നോട്ട് വച്ചത്.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച ശേഷം നടത്തിയ ആക്രമണമായിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ മാധ്യമമായ യോന്‍ഹാപ് ഏജന്‍സി വ്യക്തമാക്കി.
സംഭവത്തില്‍ ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments