കരുനാഗപ്പള്ളി; നാട്ടുകാരുടെയും പോലീസിന്റെയും ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ, കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മാസക്കാലമായി മോഷണപരമ്പര തുടര്‍ന്നുവന്ന മോഷ്ടാവ് അറസ്റ്റില്‍, തിരുവനന്തപുരം ചെമ്പകമംഗലം ഊരുകോണത്ത് പുത്തന്‍വീട്ടില്‍ ബ്ലേഡ് അയ്യപ്പന്‍ എന്ന് വിളിക്കുന്ന അയ്യപ്പന്‍ (33) ആണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
കരുനാഗപ്പള്ളി പരിസരങ്ങളിൽ വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ലോക്ഡൗണിന്‍റെ മറവില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു, പാല മൂട് ക്ഷേത്രം ഓഫിസ് തുറന്ന് കാണിക്കവഞ്ചിയിലെ പണം, പാവുമ്പാ ഷാപ്പ് മുക്കിലെ മൊബൈല്‍ കട, കൊറ്റമ്പള്ളി കുരിശടി, കറുങ്ങപ്പള്ളി മാര്‍ഏലിയാസ് ഓര്‍ത്തഡോക്സ് ദേവാലയം, മണപ്പള്ളി എന്‍.എസ്.എസ് കരയോഗമന്ദിരം, റെയിവേ ക്രോസിന് സമീപം പളളി, തൊടിയൂര്‍ എസ്.എന്‍.ഡി.പി ശാഖാമന്ദിരം, കരുത്തേരി ജങ്ഷനിലെ നമസ്കാര പള്ളി ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങളുടെ അകത്ത് കടന്ന് കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം നടത്തിയിട്ടുണ്ട് ബ്ലേഡ് അയ്യപ്പൻ.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മഞ്ജുലാലിന്‍റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്, കുപ്രസിദ്ധ ഗുണ്ട കടവി രജ്ഞിത്തിനെ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കുത്തിയ കേസ്, പത്തനംതിട്ടയില്‍ പൊലീസിനെ അക്രമിച്ച കേസ് തുടങ്ങി നിരവധി അടിപിടി കേസുകളിലും പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
എപ്പോഴെങ്കിലും പൊലീസ് പിടിയിലായാല്‍ ആക്രമണ സ്വഭാവം കാട്ടിയും ബ്ലേഡ് വെച്ച് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചും രക്ഷപ്പെടുന്ന രീതിയുള്ളതിനാലാണ് ബ്ലേഡ് അയ്യപ്പന്‍ എന്ന് പേര് വന്നത്, അഞ്ച് മാസം മുമ്പാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.
Post Your Comments