Latest NewsUAENewsGulf

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബി • അബുദാബിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) ആണ് മരിച്ചത്. രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന ഏഴാമത്തെ മലയാളിയാണ് റോഷന്‍. ഇതോടെ വൈറസ് ബാധിച്ച്‌ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 31 ആയി.

കഴിഞ്ഞ ദിവസം യു.എ.ഇയിലെ റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ച്‌ ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) മരിച്ചിരുന്നു. 22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ് റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button