Kerala

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയുംകൊണ്ട് ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് കാസര്‍കോട്ടേക്ക്

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് മല്ലപ്പള്ളിയില്‍ നിന്നും കാസര്‍കോട്ടേക്ക് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് പുറപ്പെട്ടു. മല്ലപ്പള്ളി ജ്യൂസ് പാര്‍ലറില്‍ ജോലി ചെയ്യുന്ന മുദാസിന്റെ ഭാര്യയായ അര്‍ഫാനയേയും കൊണ്ടാണ് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് ഇന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ടത്. തിരുവല്ല സ്റ്റേഷനിലെ ഡ്രൈവര്‍മാര്‍ ആയ പ്രശാന്ത്, ഷിജു മോന്‍ എന്നിവരും ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ നിതിനുമാണ് ആംബുലന്‍സില്‍ ഇവരെ അനുഗമിക്കുന്നത്. അടിയന്തര സാഹചര്യം വന്നാല്‍ നേരിടുന്നതിന് എല്ലാ ജില്ലകളിലും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കണ്‍സോര്‍ഷ്യം വിവിധ ഇടങ്ങളില്‍ ഐസിയു ആംബുലന്‍സുകളും രക്ത ദാതാക്കളെയും സജ്ജമാക്കിയിട്ടുണ്ട്. വൈകുന്നേരം ആംബുലന്‍സ് ആലുവ കഴിഞ്ഞു. പുലര്‍ച്ചെ രണ്ടു മണിയോടെ കാസര്‍കോട്ടുള്ള വീട്ടില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Read also: ഉപതിരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ താഴെ വീഴാന്‍ പോകുകയാണെന്ന് കമല്‍നാഥ്

മല്ലപ്പള്ളി ജ്യൂസ് പാര്‍ലറില്‍ ജോലി ചെയ്യുന്ന മുദാസിന്റെ ഭാര്യയാണ് അര്‍ഫാന. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മല്ലപ്പള്ളിയില്‍ കുടുങ്ങി പോയ അര്‍ഫാനയെയും ഭര്‍ത്താവിനെയും കാസര്‍കോട് എത്തിക്കുന്നതിനായി ആംബുലന്‍സ് ഡ്രൈവര്‍ ആയ സുരേഷ് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ട് പോകാനുള്ള ഡോക്ടറുടെ സാക്ഷ്യപത്രം, വാഹന പാസ്സ് എന്നിവ തയ്യാറായതോടെ തിരുവല്ലയില്‍ നിന്നും അര്‍ഫാനയെയും മുദാസിര്‍നെയും കൊണ്ട് ആംബുലൻസ് പുറപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button