കണ്ണൂര്‍: കോവിഡിന് പിന്നാലെ വടക്കൻ കണ്ണൂരിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടർന്നു പിടിക്കുന്നു. കണ്ണൂരിലെ വടക്കൻ മലയോര മേഖലയിലാണ് രോഗം പടർന്നു പിടിക്കുന്നത്. കൊതുക് പെരുകുന്നത് തടയാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധ ഉണ്ടായ മേഖലകളില്‍ ആരോഗ്യവകുപ്പ് ഫോംഗിങ്ങ്, മരുന്ന് തളിക്കല്‍, കൊതുകുവല ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാല് മാസത്തിനിടെ ജില്ലയില്‍ 153 പേര്‍ക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.
കണ്ണൂർ ജില്ലയിൽ പത്തിലധികം പേര്‍ക്കാണ് കഴിഞ്ഞമാസം മഞ്ഞപ്പിത്തം ബാധിച്ചത്. നാല് മാസത്തിനിടെ 40 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. തളിപ്പറമ്പ്, ഏഴോം പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.ഭ യപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments