KeralaLatest NewsNews

സിപിഎം ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട്ടമ്മയുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി

കോഴിക്കോട്: സിപിഎം ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട്ടമ്മയുടെ വാര്‍ധക്യ പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചേമഞ്ചേരി ഒറവങ്കര സ്വദേശി സലീന പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ചേമഞ്ചേരി സര്‍വീസ് സഹകരബാങ്ക് വഴിയാണ് പഞ്ചായത്ത് പെന്‍ഷന്‍ നൽകുന്നത്.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പെൻഷൻ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വാങ്ങാനായി എത്തിയപ്പോഴാണ് രണ്ടു മാസത്തെ തുക സലീന ബാങ്കില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയതായി കണ്ടെത്തിയത്. നേരിട്ട് അക്കൗണ്ടിലേക്ക് പണം വരുന്നതിന് മുന്‍പുള്ള രണ്ട് മാസത്തെ തുകയാണ് സലീനക്ക് നഷ്ടമായത്. വ്യാജ ഒപ്പിട്ട് സഹകരണ ബാങ്കില്‍ നിന്നും പെന്‍ഷന്‍ തട്ടിയെടുത്തത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button