Latest NewsIndia

രോഗി മരിച്ചതിൽ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു

വ്യാഴാഴ്​ച രാത്രിയാണ്​ 56 കാരിയായ അഖ്​താരി ബീഗത്തെ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ചത്​.

കൊല്‍ക്കത്ത: ശ്വാസതടസം മൂലം ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന്​ ബന്ധുക്കളും സുഹൃത്തുക്കളും കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു. വ്യാഴാഴ്​ച രാത്രിയാണ്​ 56 കാരിയായ അഖ്​താരി ബീഗത്തെ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ചത്​. ആരോഗ്യനില വഷളായി വെള്ളിയാഴ്​ച പുലര്‍ച്ചെ അവര്‍ മരിച്ചു. തുടര്‍ന്നാണ്​ രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തത്​.

പാശ്ചാത്യ നിക്ഷേപകരും ചൈനയെ കൈവിടുന്നു, സമ്പദ് ഘടനയെ ഉണർത്താൻ വിദേശ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കേന്ദ്ര നീക്കം

കൊല്‍ക്കത്തയില്‍ നിന്ന്​ 15കി.മി അകലെയുള്ള കുമാര്‍ഹതിയിലെ സാഗോര്‍ ദത്ത ആശുപത്രിയിലാണ്​ സംഭവം.തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങള്‍ പൊലീസ്​ പുറത്തുവിട്ടു. സംഭവത്തെ തുടര്‍ന്ന്​ വന്‍ പൊലീസ്​ സംഘം ആശുപത്രിയിലേക്ക്​ എത്തി സ്​ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്​.സംഭവത്തെ കുറിച്ച്‌​ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button