തിരുവനന്തപുരം: പനി വേഗത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്ന കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്‌ഷൻ ക്യാമറ തിരുവനന്തപുരത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറ ആംസ്റ്റർഡാമിൽനിന്ന് ശശി തരൂർ എംപിയാണ് എത്തിച്ചത്. എംപി ഫണ്ട് തീർന്നതിനാൽ മറ്റു കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ ക്യാമറകൾ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ശശി തരൂരിന്റെ ഓഫിസ് വ്യക്തമാക്കി.
Read also: ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തിന്റെ രണ്ടാം ഗഡു തിങ്കളാഴ്ച മുതൽ
ഈ ക്യാമറ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും സ്ഥാപിക്കും. തിരക്കേറിയ സ്ഥലങ്ങളിൽ പനിയുള്ളവരെ വേഗത്തിൽ കണ്ടെത്താൻ ഇതിലൂടെ കഴിയും. ഏഷ്യയിൽ ഈ ഉപകരണം ലഭിക്കാത്തതിനാലാണ് ആംസ്റ്റർഡാമിൽനിന്ന് വാങ്ങിയത്. ഡിഎച്ച്എൽ കാർഗോ സർവീസിന്റെ പല വിമാനങ്ങളിലൂടെ ബെംഗളൂരുവിൽ എത്തിച്ചെങ്കിലും തിരുവനന്തപുരത്തെത്തിക്കാൻ തടസം നേരിട്ടിരുന്നു. തുടർന്ന് എംപിയുടെ ഓഫിസ് ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്.
Post Your Comments