
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 02 മുതല്‍ മെയ് 06 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
Read also: ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തിന്റെ രണ്ടാം ഗഡു തിങ്കളാഴ്ച മുതൽ
ദക്ഷിണ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി മെയ് 1 ന് രൂപം കൊണ്ട ന്യൂനമര്‍ദം ഇതേ പ്രദേശത്ത് തന്നെ തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വളരെ പതുക്കെ മാത്രമാണ് ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒമാനിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തെ ഈ ന്യൂനമര്‍ദം നേരിട്ട് സ്വാധീനിക്കാനുള്ള സാധ്യതയില്ല.
Post Your Comments