ബര്‍ലിന്‍: തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജര്‍മനി. ഹിസ്ബുല്ലയുമായി ബന്ധമുള്ള പള്ളികളിലും വിവിധ കേന്ദ്രങ്ങളിലും റെയ്ഡ് നടത്തുകയും ചെയ്തു.
ഇറാന്‍ പിന്തുണയുള്ള ലബനീസ് ഷിയ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ജര്‍മനിയില്‍ നേരത്തെ നിരോധനമുണ്ടെങ്കിലും പൂര്‍ണ നിരോധനം വന്നത് സംഘടനക്ക് വന്‍ തിരിച്ചടിയാകും. ആയിരത്തോളം ഹിസ്ബുല്ല അംഗങ്ങള്‍ ജര്‍മനിയില്‍ ഉള്ളതായാണ് കണക്ക്.
ഹിസ്ബുല്ലയുടെ സൈനിക വിഭാഗത്തെ യൂറോപ്യന്‍ യൂനിയന്‍ ഭീകരപ്പട്ടികയില്‍പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനാലാണ് നിരോധനമെന്ന് ജര്‍മനിയുടെ ആഭ്യന്തര മന്ത്രി ഹോസ്റ്റ് സീഫര്‍ പറഞ്ഞു.
Post Your Comments