
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതലുള്ള റേഷന്‍ സംബന്ധിച്ചുള്ള കേന്ദ്ര നിര്‍ദേശം ഇങ്ങനെ. തിങ്കളാഴ്ച മുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്. സൗജന്യ അരി വിതരണത്തിന് വിരല്‍ പതിക്കുന്നത് ഒഴിവാക്കിയിരുന്നു.
read also : ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തിന്റെ രണ്ടാം ഗഡു തിങ്കളാഴ്ച മുതൽ
വിരല്‍ പതിപ്പിക്കുന്നതിന് മുമ്പ് എല്ലാവരും സാനിട്ടെസര്‍ ഉപയോഗിക്കണം. ഇതിന് ആവശ്യമായ സാനിട്ടെസര്‍ എല്ലാ കടകളിലും എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments