ന്യൂഡല്‍ഹി: വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തിന്റെ രണ്ടാം ഗഡുവായ അഞ്ഞൂറ് രൂപ തിങ്കളാഴ്ച മുതൽ ലഭിക്കും. തിരക്ക് ഒഴിവാക്കാനായി നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 0,1 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ച പണം പിന്‍വലിക്കാനാകും. 2,3 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകൾക്ക് അഞ്ചാം തീയതിയും, 4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ആറാം തീയതിയും, 6,7 അക്കങ്ങളില്‍ അവസാനിക്കുന്നവർക്ക് എട്ടാം തീയതിയും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് പതിനൊന്നാം തീയതിയും പണം പിൻവലിക്കാം. പതിനൊന്നാം തീയതിക്കു ശേഷം അക്കൗണ്ട് ഉടമകള്‍ക്ക് ഏതു ദിവസവും പണം പിന്‍വലിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments