ന്യൂഡല്‍ഹി • ഈസ്റ്റ് ഡല്‍ഹി ക്യാംപില്‍ 68 സി.ആർ.പി.എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ കിഴക്കൻ ഡല്‍ഹി ആസ്ഥാനമായുള്ള ബറ്റാലിയനിലെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 122 ആയി.
സി.ആർ.പി.എഫിലെ മൊത്തം കൊറോണ വൈറസ് കേസുകൾ 127 ആയി ഉയർന്നു. വൈറസ് ബാധിച്ച ഒരാൾ സുഖം പ്രാപിച്ചു, മറ്റൊരാൾ രോഗം മൂലം മരണപ്പെട്ടു.
ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് 3 ആസ്ഥാനമായുള്ള സി.ആര്‍.പി.എഫിന്റെ 31-ാമത്തെ ബറ്റാലിയനിലാണ് കോവിഡ് പടരുന്നത്. നേരത്തെ ഇതേ ബറ്റാലിയനിലെ 55 കാരനായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. മരിച്ചയാള്‍ സബ് ഇൻസ്പെക്ടർ (എസ്‌ഐ) റാങ്ക് ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ടുണ്ട്. വൈറസ് ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹം മരിക്കുകയായിരുന്നു.
അസമിലെ ബാർപേട്ട ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥന് പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ രോഗാവസ്ഥകള്‍ ഉണ്ടായിരുന്നതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments