Latest NewsKeralaNewsIndia

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ചു

ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സർവീസ് നടത്തുന്നത് train-service-for-migrant-workers-in-kerala

കൊച്ചി : ലോക്ക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അ‌തിഥി തൊഴിലാളികളെ അവരുടെ
സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സർവീസ് നടത്തുന്നത്. ഇന്ന് വൈകിട്ട് 6 -ന് അ‌തിഥി തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാൽ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല.

അ‌തിഥി തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അ‌നുമതി നൽകിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളെയാവും ഈ ട്രെയിനിൽ കൊണ്ടുപോവുക. 1200 പേരെ കൊണ്ടു പോകാനാണ് തീരുമാനം. വിവിധ കാംപുകളിൽ നിന്നായി പോകേണ്ടവരെ റെയിൽവെ സ്റ്റേഷനിൽ പൊലീസുകാർ എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button