മൂവാറ്റുപുഴ: വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ഉടമ പറഞ്ഞതിനെ ചൊല്ലി പ്രതിഷേധം. കെട്ടിട ഉടമയുമായി തർക്കിച്ച തൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വൈദ്യുതി ബിൽ അടയ്ക്കാൻ കെട്ടിട ഉടമ പണം ആവശ്യപ്പെട്ടുവെന്നും ഇതു സർക്കാരിന്റെ നിർദേശങ്ങൾക്കു വിരുദ്ധമാണെന്നുമാണ് തൊഴിലാളികൾ പറഞ്ഞത്. കീച്ചേരിപ്പടിയിലായിരുന്നു സംഭവം. ഒടുവിൽ പോലീസെത്തി ലാത്തി വീശിയാണ് ഇവരെ താമസസ്ഥലത്തേക്ക് മാറ്റിയത്.
Read also: ചങ്ങല പൊട്ടിച്ചവരെ ചരിത്രം കുറിച്ചിട്ടുള്ളു; മുഖ്യമന്ത്രി പിണറായി വിജയൻ
അതേസമയം നാട്ടിലേക്കെത്തിക്കാൻ അതിഥിത്തൊഴിലാളികൾ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അതിനാൽ ഇവരുടെ പക്കൽ പണമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വൈദ്യുതി ബിൽ അടയ്ക്കാൻ പണം ആവശ്യപ്പെട്ടതെന്നും കെട്ടിട ഉടമ പൊലീസിനോടു പറഞ്ഞു. ബിൽ. അടയ്ക്കാൻ പണമില്ലാത്തത് കൊണ്ടാണു താമസിച്ചിരുന്ന തൊഴിലാളികളോടു പണം ആവശ്യപ്പെട്ടതെന്നും ഇയാൾ പറയുന്നു.
Post Your Comments