Latest NewsUAENewsIndiaGulf

കോവിഡ്-19 ; അബുദാബിയിൽ ഒരു മലയാളി കൂടി മരിച്ചു

ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ മരിച്ചു

അബുദാബി : ഒരു മലയാളി കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ് യുഎഇയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ മരിച്ചു. യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.

സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 1351 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button