KeralaLatest News

ഇടുക്കി മുൻ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി

ഇടുക്കി: ഇടുക്കി സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു.

ബിഷപ്പ് മാര്‍ മാത്യു അനിക്കുഴിക്കാട്ടിലിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ഇന്നലെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു എന്ന് റിപോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഒരുവർഷമായി അനാരോഗ്യത്തെ തുടര്‍ന്നണ് ബിഷപ് സ്ഥാനത്തു നിന്നും മാറി വിശ്രമ ജീവിതം തെരഞ്ഞെടുത്തത്. ഇടുക്കി രൂപത രൂപം കൊണ്ടപ്പോള്‍ പോപ് ജോണ്‍പോള്‍ രണ്ടാമനാണ് അദ്ദേഹത്തെ ഇടുക്കിയിലെ ആദ്യത്തെ ബിഷപ്പായി നിയോഗിച്ചത്.

ര​ണ്ടാ​ഴ്ച മു​ന്പ് അ​ടി​മാ​ലി​യി​ല്‍​നി​ന്നും കോ​ല​ഞ്ചേ​രി​യി​ലെ​ത്തി​ച്ച പി​താ​വി​നെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌ ചി​കി​ത്സ തു​ട​രു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ​തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റി​ലേ​ക്ക് മാ​റ്റി.

shortlink

Post Your Comments


Back to top button