കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫില്‍ സന്ദർശനത്തിന് എത്തിയപ്പോൾ അവിടുത്തെ ഭരണാധികാരി സ്വീകരിച്ച വീഡിയോ ഷെയര്‍ ചെയ്ത പ്രവാസിയെ കുവൈറ്റില്‍ വെച്ച് മര്‍ദ്ദിച്ച മലയാളികള്‍ക്കെതിരെ നിയമനടപടിയുമായി വിവിധ സംഘടനകള്‍. നിരവധി പരാതികളാണ് ഇവർക്കെതിരെ നൽകിയിരിക്കുന്നത്. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം മുതൽ ഇന്ത്യൻ എംബസി വരെ പരാതി എത്തിക്കഴിഞ്ഞു. ഇത് കൂടാതെ ഇന്ത്യയിൽ തന്നെ വിവിധ സ്ഥലങ്ങളിലും പരാതി ഉണ്ട്. നരേന്ദ്രമോദിയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് പ്രവാസിയായ വടകര സ്വദേശി പ്രവീണിനെ മലയാളികളായ ക്രിമിനലുകള്‍ ക്യാമ്പില്‍ കയറി ക്രൂരമായി തല്ലിച്ചതക്കുകയും നിർബന്ധപൂർവ്വം മാപ്പ് പറയിക്കുകയുമായിരുന്നു.
ഇതിന്റെ വീഡിയോ ഇവർ തന്നെ എടുത്തു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് വൈറലാകുകയായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. കാഞ്ഞങ്ങാട് ചുള്ളിക്കാരന്‍ അസിയെന്ന യുവാവും സംഘവുമാണ് പ്രവീണിനെതിരെ ആക്രമണം അഴിച്ചു വിട്ടത്. തീവ്ര മതവാദികൾ അടങ്ങിയ ഒരു ഗ്രൂപ്പിന്റെ ആഹ്വാന പ്രകാരമാണ് ഇവര്‍ പ്രവീണിനെ തെഴിലാളി ക്യാമ്പില്‍ കയറി തല്ലിയത്. ഇവരാണ് ഹിന്ദുക്കളായ പ്രവാസികളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ഇരമാത്രമാണ് പ്രവീണ്‍.
മറ്റുള്ള ക്രിമിനലുകളുടെ വിവരം കൂടി ലഭിച്ചാല്‍ കുവൈറ്റില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് എന്‍ആര്‍എ സെല്‍ വ്യക്തമാക്കി. പ്രവീണിനെ മര്‍ദ്ദിച്ച കാസര്‍ഗോഡ് രാജപുരം കാഞ്ഞിരത്തട്ടി വീട്ടില്‍ അസി ചുള്ളിക്കരക്കെതിരെ രാഷ്ട്രപതിയെ അപമാനിച്ചതിന് ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ സന്ദീപ് വാര്യരും ബിജെപി എമാർ ഐ സെല്ലും ആദ്യ ദിവസം തന്നെ കാര്യങ്ങൾ അന്വേഷിച്ചു നടപടികൾ ത്വരിത ഗതിയിലാക്കുന്നുണ്ട്.
കുവൈറ്റില്‍ പ്രവീണിനെ അക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമം സെക്ഷന്‍ 188 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കൃഷ്ണരാജും വ്യക്തമാക്കിയിട്ടുണ്ട്. പരാതികള്‍ എംബസിയിലും പോലീസിലും എത്തിയതോടെ അസിയും അനീഷ് തടിക്കാടും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments