ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎയ്ക്കു കോവിഡ്-19 . ന്യൂ ഡൽഹിയിൽ കരോൾ ബാഗ് മണ്ഡലത്തിലെ എംഎൽഎ വിശേഷ് രവിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. വിശേഷ് രവിയുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചത്. എംഎൽഎയെ ക്വാറന്റയ്നിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് വിശേഷ്.
Post Your Comments