മുംബൈ : ഡോളറിനെതിരെ മികച്ച നേട്ടം കൈവരിച്ച് രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് 74 പൈസ ഉയര്‍ന്ന് 74.93 നിലവാരത്തി,ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതും ഡോളറിന്റെ തളര്‍ച്ചയുമാണ് രൂപയെ കരുത്തനാക്കിയത്. രാവിലെ 75.16 നിലവാരത്തിലായിരുന്നു ആരംഭിച്ചത്. പിന്നീട് മൂല്യം വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 75.67 നിലവാരത്തിലായിരുന്നു വിപണി അവസാനിച്ചത്.
Also read : ബിങ് കോവിഡ് 19 ട്രാക്കർ, മലയാളം ഉൾപ്പെടെ ഒൻപത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കി മൈക്രോസോഫ്റ്റ്
കോവിഡിനെതിരെ റെംഡസിവിര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ആഗോള വ്യാപകമായി സൂചികകള്‍ നേട്ടത്തിലെത്തി. മൂലധന വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നതിന് കാര്യമായ താല്പര്യം പ്രകടിപ്പിക്കുന്നതായി കാണുന്നു. ഓഹരികള്‍ വിറ്റൊഴിഞ്ഞിരുന്നവര്‍ ബുധനാഴ്ചമാത്രം 722.08 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയെന്നാണ് റിപ്പോർട്ട്.
Post Your Comments