ദോഹ : മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഏപ്രിലിനെ അപേക്ഷിച്ച് മേയ് മാസത്തിലെ നിരക്കില്‍ ഗണ്യമായ കുറവുണ്ട്. പുതിയ നിരക്കുകൾ ഖത്തര്‍ പെട്രോളിയമാണ് പ്രഖ്യാപിച്ചത്. നാളെ (മേയ് ഒന്ന്) മുതല്‍ പ്രീമിയം പെട്രോള്‍ ലീറ്ററിന് 1 റിയാല്‍, സൂപ്പര്‍ പെട്രോളിനും, ഡീസലിനും 1.05 റിയാല്‍ വീതവുമാണ് വില.
ഏപ്രിലിലെ നിരക്കിൽ നിന്നും പ്രീമിയം, സൂപ്പര്‍ പെട്രോൾ, ഡീസൽ ലിറ്ററിന് വില .25 റിയാലാണ് മെയിൽ കുറഞ്ഞത്. മാർച്ച്, ഏപ്രില്‍ മാസത്തിലും ഇന്ധന വില കുറഞ്ഞിരുന്നു. ഏപ്രിലില്‍ പ്രീമിയത്തിന് ലീറ്ററിന് 1.25 റിയാലും സൂപ്പറിനും ഡീസലിനും 1.30 റിയാല്‍ വീതവുമായിരുന്നു വില.
Post Your Comments