നമ്മുടെ നാട്ടില്‍ ന്യൂജെന്‍ പിള്ളേര്‍ കേശലങ്കാരത്തില്‍ മുന്‍ പന്തിയിലായിരുന്നു. പലരും പെണ്‍കുട്ടികളുടെ പോലെ മുടി നീട്ടി വളര്‍ത്തി. ചിലരാകട്ടെ മുടി സ്‌പൈക് ചെയ്ത് മിന്നി. മറ്റു ചിലരാകട്ടെ ഫുട് ബോള്‍ ഇതിഹാസങ്ങളുടെ ഹെയര്‍ സ്റ്റയിലുകള്‍ പരീക്ഷിച്ചു.
എന്നാല്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേശലങ്കാരങ്ങള്‍ക്ക് ഒരു രക്ഷയും ഇല്ലെന്ന അവസ്ഥയായി. ബാര്‍ബര്‍ ഷോപ്പുകളില്ലാത്തതു കൊണ്ട് സ്വയം മുടിവെട്ടുകയോ വീട്ടിലെ ആരെയെങ്കിലും കൊണ്ട് വെട്ടിക്കുകയേ മാര്‍ഗമുള്ളൂ. എന്നാല്‍ പരീക്ഷണം നടത്തി വൃത്തികേടാക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് പലരും എവര്‍ഗ്രീന്‍ സ്‌റ്റൈലായ മൊട്ടത്തല തിരിഞ്ഞെടുത്തു. ഇതോടെ മൊട്ടത്തലകള്‍ നാട്ടില്‍ സുലഭമായി. അങ്ങനെ മൊട്ടത്തലകള്‍ സംഘടിച്ച് ഗ്രൂപ്പുകള്‍ വരെ സജീവമായി കഴിഞ്ഞു.
മൊട്ടയടിക്കണോ വേണ്ടയോ എന്നു സംശയത്തില്‍ കുടുങ്ങി കിടക്കുന്നവരും നിരവധിയാണ്. ലുക്ക് പോകുമോ എന്നാണ് സംശയം. പക്ഷേ മൊട്ടത്തല എന്നും സ്‌റ്റൈല്‍ തന്നെയാണ്. ഇനിയും ഈ സ്റ്റയില്‍ പരീക്ഷിയ്ക്കാത്തവര്‍ക്ക് ആകാം എന്നും ന്യൂജെന്‍ പറയുന്നു
Post Your Comments