തിരുവനന്തപുരം: ബിജെപിക്കും സംഘ്പരിവാറിനുമെതിരെ നിരന്തരം വ്യാജ പ്രചാരണങ്ങൾ നടത്തുകയും പ്രമുഖ വ്യക്തിത്വങ്ങളെ തേജോവധം ചെയ്യുകയും ചെയ്തിരുന്ന മലപ്പുറം സ്വദേശിനി നബീസ എന്ന പ്രവാസി വനിതാ മാപ്പു പറഞ്ഞു കൊണ്ട് രംഗത്ത്.സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടാണ് ഇവര്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും അമൃതാന്ദമയിയെയും അപമാനിക്കുകയും അമൃതാനന്ദമയിയെ തേജോവധം ചെയ്യുകയും വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തത്.
തുടര്‍ന്ന് കേരളത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സംഘടനകളും മാതാ അമൃതാനന്ദമയി ഭക്തരും ഈ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ തിരൂര്‍ പോലീസാണ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നബീസക്കെതിരെ പതിനഞ്ചില്‍ അധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. കേസില്‍ നിയമനടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
ഐപിസി 153 വകുപ്പു പ്രകാരം തിരൂര്‍ എസ്‌ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അമിത് ഷായോടും മാപ്പ് ചോദിക്കുന്നു. ഇത്തരം ഒരു പരാമര്‍ശം താന്‍ നടത്തരുതായിരുന്നു. എന്റെ മനസിന് വന്ന പാകപ്പിഴകളായിരുന്നു ഇവര്‍ക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍. ആര്‍എസ്‌എസിനെതിരെയും ബിജെപിക്കെതിരെയും നിരവധി പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം എന്റെ മനസിന് വന്ന പാകപ്പിഴകളാണ്. എല്ലാ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. ഇവരെല്ലാം തനിക്ക് മാപ്പ് തരണമെന്നും സബീസ ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞു.
വീഡിയോകൾ കാണാം:
Post Your Comments