മുംബൈ : കനത്ത ആശങ്കയിൽ മഹാരാഷ്ട്ര, കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. സംസ്ഥാനത്ത് 583 പേർക്ക് കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 10, 490ലെത്തി. 27 പേർ കൂടി ഇന്ന് മരണപ്പെട്ടപ്പോൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 450 ആയി ഉയർന്നു. ഇന്ന് മരിച്ചവരിൽ 20പേരും മുംബൈയിൽ നിന്നുള്ളവരാണ്. 7,061 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. പൂനെയിൽ 1,379 പേർക്ക് രോഗം സ്ഥിരീകരിച്ചു. 80പേർ മരണപ്പെട്ടു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,823 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 33,610ലെത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 24,162 പേരാണ് ചികിത്സയിലുള്ളത്. 8,372 പേര്‍ക്ക് രോഗം ഭേദമായി. 1075 പേർ വൈറസ് ബാധിച്ച് മരിച്ചു.
Post Your Comments