ന്യൂഡല്‍ഹി : ലോക്ക്ഡൗണിന് ശേഷം മെയ് മധ്യത്തോടെ എയർ ഇന്ത്യ വിമാന സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. പൈലറ്റുമാരോടും കാബിന് ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താൻ നിർദേശം നൽകിയതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.
മെയ് മധ്യത്തോടെ 25% മുതല്‍ 30% വരെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ട്. കാബിന് ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ ഓപ്പറേഷന് സ്റ്റാഫുകള്‍ക്കയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഒപ്പം ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments