ന്യൂഡല്‍ഹി: ഇന്ത്യയിൽ 5ജി സേവനം ലഭ്യമാക്കാൻ നോക്കിയയുമായി കൈകോര്‍ത്ത് ഭാരതി എയര്‍ടെല്‍. ഇതിനായി 7,636 കോടി രൂപയുടെ കരാറാണ് ഭാരതി എയര്‍ടെല്‍ നോക്കിയക്ക് നൽകിയിരിക്കുന്നത്. രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. . മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാർ ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ 4ജിക്കുള്ള സാങ്കേതിക സേവനം നോക്കിയയാണ് നല്‍കിവരുന്നത്.
ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം വിപണിയായ ഇന്ത്യയിൽ 2025ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. ഇതിൽ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തപ്പെടുന്നു.
Post Your Comments