Latest NewsKeralaNews

മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു,റേറ്റിങ് കൂടിയപ്പോൾ നടൻ എത്തി; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാർത്താ സമ്മേളനത്തിനെതിരെ വിമർശനവുമായി എം.പി രാജ് മോഹൻ ഉണ്ണിത്താൻ. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിനു മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു എം.പി. മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു. റേറ്റിങ് കൂടിയപ്പോൾ നടൻ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഭക്തവിലാസം ലോഡ്ജിൽ താമസിക്കുന്ന ‘മന്ത്രന്മാർ’ യുദ്ധത്തിലേക്ക്‌ എടുത്ത്‌ ചാടി മൂക്ക്‌ ചീറ്റി കരയരുത്‌; പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാൻ തയ്യാറെടുക്കുന്ന മുഖ്യൻ; വിമർശനവുമായി കെ.എം. ഷാജി

പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹം കാണിക്കുന്നത്. ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം എന്ന പോലെ രോഗികളുടെ വിവരം ചോർത്തി കൊടുത്തു. പോലീസിന്റെ ആപ്പ് ചോർന്നത് എങ്ങനെ എന്ന് കണ്ടുപിടിക്കണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button