ബാലുശേരി(കോഴിക്കോട്) : മകളെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍. വയലട സ്വദേശിയായ പിതാവിനെ ബാലുശേരി സി.ഐ. ജീവന്‍ ജോര്‍ജാണ് അറസ്‌റ്റ് ചെയ്‌തത്. ശനിയാഴ്‌ച വൈകിട്ടോടെ വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സുഹൃത്തുമായി മദ്യപിച്ച ശേഷം രാത്രി മകളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരിയും കൂടി അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് രാവിലെ സ്‌ഥലത്തെത്തിയ എസ്.ടി.പ്രമോട്ടറും വാര്‍ഡ് മെമ്പറും ചേര്‍ന്ന് ബാലുശേരി പൊലിസില്‍ വിവരമറിയിക്കുകയും ചെയ്‌തു. തുടർന്ന് കുട്ടികളെ വീട്ടിലാക്കാൻ ഇവർ ശ്രമിച്ചു. എന്നാൽ മൂത്ത കുട്ടി വീട്ടിലേക്ക് പോകാൻ തയ്യാറാകാതെ കരയുകയായിരുന്നു.
‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി ഇപ്പോൾ നടപ്പാക്കരുതോ , കേന്ദ്രത്തോട് സുപ്രീംകോടതി
പൊലിസിന്റെ സഹായത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ഭീതിയും കരച്ചിലും കണ്ട് പൊലിസ് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പിതാവിന്റെ പീഡനവിവരം പുറത്തറിഞ്ഞത്. പിതാവ് മുൻപേ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് പോക് സൊ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Post Your Comments