തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിനിടയിലും പെരിയ ഇരട്ടക്കൊലക്കേസ് അഭിഭാഷകര്‍ക്ക് പണം അനുവദിച്ച് സർക്കാർ. അഭിഭാഷകരായ മനീന്ദര്‍ സിംഗ്, പ്രഭാ ബജാജ് എന്നിവരുടെ ഫീസും മറ്റ് ചിലവുകള്‍ക്കുമുള്ള പണമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന് പുറമെ ബിസിനസ് ക്ലാസിലെ യാത്ര, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസം എന്നിവ ഉള്പ്പെടെയ്ക്ക് പണം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ തുക എത്രയാണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. എജിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണ് തുക അനുവദിച്ചു ഉത്തരവിറക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസിലെ പോലീസ് കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരെ കേസ് വാദിക്കാൻ രംഗത്തിറക്കുകയായിരുന്നു.
Post Your Comments