കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഹൗറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ തെരുവില്‍ കൂട്ടംകൂടിയവരെ നിരീക്ഷിക്കാനെത്തിയെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. രണ്ട് പൊലീസുകാര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ടം ആക്രമിക്കുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തത്.
ജനങ്ങളുടെ അക്രമത്തില്‍ നിന്നും അഭയംതേടി പൊലീസുകാര്‍ ഔട്ട്‌പോസ്റ്റില്‍ ഒളിച്ചെങ്കിലും ആളുകള്‍ പൊലീസ് ഔട്ട്‌പോസ്റ്റിനു നേരെ കല്ലെറിയുകയും രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ലോക്ക്ഡൗണില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ് പശ്ചിമബംഗാള്‍.
Post Your Comments