KeralaLatest NewsNews

കോവിഡ് 19 ; കൊല്ലം ജില്ലയില്‍ 3 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയില്‍ 3 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, കുളത്തൂപ്പുഴ സ്വദേശികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ കൊല്ലത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 12 ആയി. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം കോവിഡ് ബാധിച്ച് യുഎഇയില്‍ കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജന്‍ (35) മരിച്ചു. ശ്വാസ തടസത്തെതുടര്‍ന്നു ഈ മാസം 12നാണ് ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ഇന്നു ദുബായില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button