ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 12000പിന്നിട്ടു. 2,808 പേരില്‍ നടത്തിയ പരിശോധനയിൽ 643 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 12,564 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1,243ലെത്തി. രാജ്യത്ത് ആകെ 10പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,311 പേരാണ് ചികിത്സയിലുള്ളതെന്നും, രാജ്യത്ത് 91,415 പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read : മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടി; പുതിയ നിർദേശം നൽകി ഒമാൻ
പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അത്യാവശ്യമില്ലാതെ പുറത്ത് ഇറങ്ങരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി, ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന്
ആഹ്വാനം ചെയ്തിരുന്നു.
Post Your Comments