Latest NewsUAENewsGulf

സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

റിയാദ് : സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല മുഹമ്മദ്‌ മുസ്ലിയാർ (57) ആണ് മക്കയിൽ മരിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് തുടര്‍ന്നാണ് മുഹമ്മദിനെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മക്കയിലെ ഹിറാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരോടും നാട്ടിലേക്ക് മടങ്ങാൻ നിർദേശം നൽകി ഒമാൻ; തീരുമാനം ബാധിക്കുന്നത് നിരവധി പ്രവാസികളെ

അതേസമയം യുഎഇയിൽ രണ്ടു പ്രവാസി മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ്(35) മരിച്ച ഒരു മലയാളി. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയായിരുന്നു മരണം സ്ഥിരീകരിച്ചത്. ഈ മാസം 12 മുതല്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. . മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ബുധനാഴ്ച സംസ്‌കരിക്കുമെന്ന് ദുബായിലെ ബന്ധുക്കള്‍ അറിയിച്ചു. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.

തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശിയും യുഎഇയിൽ ഇന്നലെ അർധരാത്രിയോടെ മരണപ്പെട്ടിരുന്നു.ദുബായ് ദെയ്റയിൽ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന എം.ടി.പി.അബ്ദുല്ല(63) ഇന്നലെ അർധരാത്രിയോടെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതോടെ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി ഇദ്ദേഹം… യുഎഇയിലാണ്. ഭാര്യ: ജമീല. മക്കൾ: നജീബ്, നജ് മ. മരുമകൻ: അബ്ദുസ്സലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button