Latest NewsUAEKeralaNewsGulf

കോവിഡ് 19 : യുഎഇയിൽ മലയാളി യുവാവ് മരിച്ചു

ദുബായ് : യുഎഇയിൽ പ്രവാസി മലയാളി യുവാവ് കോവിഡ് 19ബാധിച്ച് മരിച്ചു. ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ്(35) മരിച്ചത്. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയാണ്  മരണം സ്ഥിരീകരിച്ചത്. ഈ മാസം 12 മുതല്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. . മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ബുധനാഴ്ച സംസ്‌കരിക്കുമെന്ന് ദുബായിലെ ബന്ധുക്കള്‍ അറിയിച്ചു. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.

Also read : കോവിഡ് 19 : പ്രത്യേക വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഇത്തിഹാദ്

കഴിഞ്ഞ ദിവസം  ഗള്‍ഫിൽ രോഗം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് രതീഷ്. ഇന്നലെ അർധരാത്രിയോടെ തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശിയും യുഎഇയിൽ മരണപ്പെട്ടിരുന്നു. ദുബായ് ദെയ്റയിൽ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന എം.ടി.പി.അബ്ദുല്ല(63) ഇന്നലെ അർധരാത്രിയോടെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതോടെ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി ഇദ്ദേഹം. യുഎഇയിലാണ്. ഭാര്യ: ജമീല. മക്കൾ: നജീബ്, നജ്മ. മരുമകൻ: അബ്ദുസ്സലാം. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 24ആയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button