Latest NewsKeralaNews

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കോവിഡ് : വിശദാംശങ്ങള്‍

തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ 48 കാരനും പാറശ്ശാലയ്ക്ക് സമീപം തമിഴ്നാട് അതിർത്തി പ്രദേശമായ മേലേപ്പാല സ്വദേശിയായ 68 വയസുള്ളയാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല. നെയ്യാറ്റിൻകര ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം ജില്ല തിങ്കളാഴ്ച കോവിഡ് മുക്തമായിരുന്നു. ഇന്നലെയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

അതേസമയം, ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തിന് പുറമേ കൊല്ലത്ത് ആറുപേര്‍ക്കും, കാസര്‍ഗോഡ്‌ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം ജില്ലയില്‍, ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷൻ സ്വദേശികളുടെ ഒൻപതു വയസുള്ള മകൻ. കല്ലുവാതുക്കൽ സ്വദേശിയും (41വയസ്) ചാത്തന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക. കുളത്തൂപ്പുഴ പാമ്പുറം സ്വദേശിയായ 73 കാരൻ. ചാത്തന്നൂർ എം.സി.പുരം നിവാസിയായ 64കാരൻ. തൃക്കോവിൽവട്ടം മുഖത്തല സ്വദേശിയും (52 വയസ്) ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക. ഓഗ് മെൻറഡ് സർവൈലൻസിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button