CinemaNewsInternationalEntertainment

എനിക്ക് വല്ലാതെ കരച്ചിൽ വന്നു; ഇന്ത്യയിലെത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് ടൈറ്റാനിക് നായിക

പെട്ടെന്ന് ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നു, എന്നെ കുറിച്ച്‌ സംസാരിക്കുന്നു

തന്റെ 21ാം വയസില്‍ ബ്ലോക്ബസ്റ്റര്‍ സിനിമയായ ടൈറ്റാനിക്കില്‍ അഭിനയിച്ച കേറ്റ് വിന്‍സ് ലെറ്റിന് ഇപ്പോള്‍ പ്രായം 44,, ഹിമാലയന്‍ യാത്രക്കിടെ തന്നെ തിരിച്ചറിഞ്ഞ ഒരു കണ്ണിന് കാഴ്ചയില്ലാത്ത 85കാരനെ കുറിച്ച്‌ മാഗസിന്‍ അഭിമുഖത്തില്‍ വിവരിക്കുമ്പോള്‍ ജാക്കിന്‍റെ നായികയായ റോസ് വികാരാധീനയായി.

അതിശയം തോന്നുന്നു, “ടൈറ്റാനിക് എല്ലവാര്‍ക്കും അറിയാം, അത് പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി,, ഞാന്‍ ഇന്ത്യയിലേക്ക് പോയി, ഹിമാലയന്‍ താഴ്‌വരയിലൂടെ ഞാന്‍ ഒറ്റക്ക് നടക്കുകയായിരുന്നു,, വടികുത്തിയ ഒരു മനുഷ്യന്‍ എന്‍റെ അടുത്തു വന്നു,, എന്നെ നോക്കി കൊണ്ട് അദ്ദേഹം ചോദിച്ചു ‘നിങ്ങള്‍ ടൈറ്റാനിക്കിലെ…’ ‘അതേന്ന്’ ഞാന്‍ മറുപടി നല്‍കി,, അയാള്‍ ഹൃദയത്തില്‍ കൈവെച്ച്‌ കൊണ്ട് പറഞ്ഞു ‘നന്ദി’,, ഞാന്‍ പൊട്ടിക്കരഞ്ഞു… ആ സിനിമ ഇത്രയധികം ആളുകള്‍ക്ക് എത്രമാത്രം നല്‍കി എന്ന് മനസിലാക്കാന്‍ ഇത് എന്നെ സഹായിച്ചു… കേറ്റ് വിന്‍സ് ലെറ്റ് പറഞ്ഞു.

പ്രശസ്ത സംവിധായകനായ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിമാനമുണ്ടെന്ന് നടി പറഞ്ഞു,, എന്നാല്‍, സിനിമയുട വന്‍ വിജയം തന്നെ അസ്വസ്ഥയാക്കി,, ഞാന്‍ തികച്ചും ഒരു പൊതു ജീവിതം നയിക്കുകയായിരുന്നു, എന്നാല്‍, അതിന് ഞാന്‍ ഒട്ടും തയാറായിരുന്നില്ല,, പെട്ടെന്ന് ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നു, എന്നെ കുറിച്ച്‌ സംസാരിക്കുന്നു.

ദിനവും എന്നെക്കുറിച്ചുള്ള അസത്യ കാര്യങ്ങള്‍ ഞാന്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമായിരുന്നു,, ഞാന്‍ മനുഷ്യന്‍ മാത്രമാണ്, അത് വേദനിപ്പിക്കുന്നു,, ഇരുപതുകളില്‍ ഞാനൊരു റോളര്‍ കോസ്റ്ററായിരുന്നു, വാസ്തവത്തില്‍, അതിശയകരമായ ചില സമയങ്ങളുണ്ടെങ്കിലും ചില വിഷമകരമായ സമയങ്ങളും ഉണ്ട്,, ഈ ദിവസങ്ങളില്‍ തിരിഞ്ഞു നോക്കിയ ഞാന്‍, അതിലൂടെ കടന്നു പോയോ?’ എന്ന് സ്വയം ചോദിച്ചു. -കേറ്റ് വിന്‍സ് ലെറ്റ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button