Latest NewsNewsIndia

മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനം ഇരട്ടിയാകുന്നു : പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

മുംബൈ : മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനം ഇരട്ടിയാകുന്നു , പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ഇതേവരെ ഗുജറാത്തിലെ അഹമ്മദാബാദില്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 1,298 പേര്‍ക്കാണ്. ഗുജറാത്തിലെ സ്ഥിരീകരിച്ച ആകെ കൊവിഡ് 19 പോസിറ്റീവ് കേസുകളില്‍ 89 ശതമാനവും അഹമ്മദാബാദ്, സൂറത്ത്, വഡോദര ജില്ലകളിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതില്‍ അഹമ്മദാബാദില്‍ മാത്രം 65 ശതമാനം കൊവിഡ് കേസുകളാണുള്ളത്. സൂറത്തില്‍ 16 ശതമാനവും വഡോദരയില്‍ എട്ട് ശതമാനവും വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് 27 ജില്ലകളിലുമായി 11 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

read also : മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പ്രാര്‍ത്ഥന: തടയാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

ഇന്ത്യയില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. ഡല്‍ഹിയാണ് തൊട്ടുപിന്നില്‍. 3,548 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണം 162 ആണ്. മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും ദേശീയ ശരാശരിയ്ക്കും മുകളിലുള്ള ഗുജറാത്തില്‍ കൊവിഡിന്റെ തീവ്രത ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്.

394 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതേ വരെ രോഗം ഭേദമായത്. എന്നാല്‍ ഗുജറാത്തിന് തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 877 പേര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. മരണനിരക്കും ഗുജറാത്തിനിനെ അപേക്ഷിച്ച് ഡല്‍ഹിയില്‍ കുറവാണ്. 54 പേരാണ് ഡല്‍ഹിയില്‍ ഇതേവരെ മരിച്ചത്. 3,108 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേ സമയം, ഗുജറാത്തില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നതിന്റെ കാരണം ചൈനയിലെ വുഹാനില്‍ കണ്ടെത്തിയത് പോലുള്ള എല്‍ ടൈപ്പ് കൊറോണ വൈറസാണെന്ന് ഗുജറാത്ത് ബയോടെക്‌നോളജി സെന്റര്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. എസ് ടൈപ്പ് വൈറസുകളെക്കാള്‍ കൂടുതല്‍ അപകടം എല്‍ ടൈപ്പ് വൈറസുകളാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button