മലപ്പുറം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപമാനിക്കുന്ന തരത്തില്‍ ഒരു സ്‌ത്രീയുമായി ചേര്‍ത്തുള്ള ഫേസ്‌ബുക്ക് പോസ്‌റ്റില്‍ എടവണ്ണ പോലീസ് കേസെടുത്തു.19ന് ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒരു സ്‌ത്രീയുടെ ചിത്രത്തോട് ചേര്‍ത്താണ് പകച്ചിട്ട് കാര്യമില്ല പകരം വെക്കാനാളില്ല എന്ന പോസ്‌റ്റ് വന്നത്. ഈസ്‌റ്റ് ചാത്തല്ലൂരിലെ സഹല്‍ റഹ്‌മാന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് എടവണ്ണ പോലീസ് ഇന്‍സ്‌പെക്‌ടര്‍ എം.ബി സിബിന്‍ കേസെടുത്തത്. ജനങ്ങള്‍ രാഷ്ര്‌ടീയമായി ചേരിതിരിഞ്ഞ് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും മാനഹാനിയുണ്ടാക്കുന്ന വിധത്തിലും അദ്ദേഹത്തിന്റെ ചിത്രം ഒരു സ്‌ത്രീയുടെ ചിത്രത്തോടൊപ്പം ചേര്‍ത്ത് ഫേസ്‌ബുക്കില്‍ വ്യാജമായ പോസ്‌റ്റിട്ടതിനാണ് കേസ്.
153 ഐ.പി.സി, 120 (0) കേരള പോലീസ് ആക്‌ട് 2011 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
Post Your Comments