ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണം ആയിരത്തിലേക്ക് അടുക്കുന്നു. നിലവിൽ രോഗ ബാധിതരുടെ എണ്ണം 934 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,000 കടന്നു. രാജസ്ഥാനിൽ 66 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ജയ്പൂർ,ജോധ്പൂർ, അജ്മീർ ,കോട്ട എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 2328 ആയി. 51 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് തീർഥാടനം കഴിഞ്ഞ് മടങ്ങിയവർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് പേർക്കാണ് രോഗം സ്ഥീരികരിച്ചത്. പഞ്ചാബ് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 32 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ മരണസംഖ്യ 50 ആയി. ചണ്ഡീഗഡിൽ മൂന്ന് ഡോക്ടർമാർ അടക്കം ഒൻപത് പേർക്ക് രോഗം കണ്ടെത്തി. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അഹമ്മദാബാദിൽ മാത്രം കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 197 ആയി.
മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഈവർഷം നടത്തേണ്ടതില്ലെന്ന് ഉന്നത അധികാര കേന്ദ്രമായ മുക്തി മണ്ഡപ് ശുപാർശ ചെയ്തു.
Post Your Comments