അബുദാബി • തിങ്കളാഴ്ച യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഇതാദ്യമായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 500 ല്‍ താഴെയായി.
ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച 490 പുതിയ കേസുകളാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 536 കേസുകളേക്കാൾ 46 കുറവ്. അതിനു മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ യഥാക്രമം 532, 525, 518 കേസുകൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യം രേഖപ്പെടുത്തിയ കേസുകളുടെ ആദ്യ ഇടിവല്ല ഇത്. ഏപ്രിൽ 22 ന് 483 കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രണ്ട് ദിവസത്തിനുള്ളിൽ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനെത്തുടർന്ന് നെയ്ഫ്, അൽ റാസ് പ്രദേശങ്ങളിലെ 24 മണിക്കൂർ കര്‍ഫ്യൂ ദുബായ് ഞായറാഴ്ച ഒഴിവാക്കിയിരുന്നു.
ഒരു മാസത്തിനുള്ളിൽ 6,000 ത്തിലധികം പരിശോധനകൾ പ്രദേശങ്ങളിലെ താമസക്കാർക്കിടയിൽ നടത്തി.
രാജ്യത്ത് ആകെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 10,839 ആണ്. 2,090 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യം പരിശോധന ശക്തമാക്കിയതിനാൽ കേസുകളുടെ എണ്ണത്തിൽ വർധന പ്രതീക്ഷിക്കുന്നതായി ആരോഗ്യ-പ്രതിരോധ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ ഒവായ്സ് നേരത്തെ പറഞ്ഞിരുന്നു.
ഇതുവരെ പത്തുലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയ യു.എ.ഇ ഉയര്‍ന്ന ടെസ്റ്റ് ഡെന്‍സിറ്റിയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്.
Post Your Comments