ചെന്നൈ; കർശനമായ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ‘സദ്യ’ ഒരുക്കിയ യുവാക്കളെ അറസ്റ്റ് ചെയ്തു,, തമിഴ്നാട്ടിലെ സേലത്താണ് സംഭവം നടന്നത്, കൂട്ടമായിരുന്ന് സദ്യ കഴിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങളായി തുടരുന്ന ലോക്ക്ഡൗണിനെ തുടര്‍ന്ന് വീരാണം പ്രദേശത്തുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് പാടത്ത് വെച്ച് ഭക്ഷണം ഉണ്ടാക്കുകയും അത് തോളോട് തോള് ചേര്‍ന്നിരുന്ന് കഴിയ്ക്കുകയും ചെയ്തത്,, ഇതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ അതേസമയം, നേരത്തെ തഞ്ചാവൂരിലും സമാനമായ സംഭവം നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments