![COVID-19](/wp-content/uploads/2020/04/COVID-19.jpg)
ന്യൂ ഡൽഹി : സുപ്രീം കോടതി ജീവനക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചു. ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച രണ്ട് പ്രാവശ്യം കോടതിയില്‍ എത്തിയിരുന്നു. രണ്ട് രജിസ്ട്രാര്‍മാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Also read : കോവിഡ്-19 വൈറസ് ബാധിച്ച് പോലീസുകാരൻ മരിച്ചു
ഏപ്രില്‍ 16ന് ശേഷം സുപ്രീം കോടതിയിലെത്തിയ എല്ലാ ജീവനക്കാരെയും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ നടക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 28830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 886 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്.
Post Your Comments