KeralaLatest NewsNews

അധ്യാപകന്‍ ഉത്തരവ് കത്തിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി അതേ സ്കൂളിലെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗവ: യു പി സ്‌കൂളിലെ വിദ്യാർത്ഥികൾ 17162/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് വേണ്ടി തുക ഏറ്റുവാങ്ങി.

പോക്കറ്റ് മണി സ്വരൂപിച്ചതും വിഷുക്കൈനീട്ടവും സൈക്കിള്‍ വാങ്ങാന്‍ ചേര്‍ത്തു വെച്ചതും ചേര്‍ന്ന തുകയാണ് വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കോവിഡിനെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം താൽക്കാലികമായി പിടിക്കാൻ തീരുമാനിച്ച ഉത്തരവ് കത്തിച്ച പ്രതിപക്ഷ അധ്യാപക സംഘടന കെ പി എസ് ടി എ യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം സലാഹുദ്ധീന്‍ പ്രധാനാധ്യാപകന്‍ ആയ സ്കൂള്‍ ആണ് പോത്തൻകോട് ഗവ: യു പി സ്‌കൂള്‍. സ്വന്തം വിദ്യാര്‍ഥികള്‍ അധ്യാപകന് മാനവികതയുടെ പാഠം പറഞ്ഞു കൊടുക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

കൂലിവേലക്കാരനും സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാരും നാളെയെക്കുറിച്ചു ആശങ്ക പുലര്‍ത്തുമ്പോള്‍ ജോലിസുരക്ഷിതത്വവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുള്ളവരാണ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍. ഇവിടുത്തെ സമൂഹം അവര്‍ക്ക് നല്‍കിയ ഈ സുരക്ഷിതത്വതിനോട് കടപ്പാട് ഉണ്ടാകേണ്ടുന്നതിനു പകരം സ്വന്തം താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുക എന്ന നിലപാട് എടുക്കുന്ന ആര്‍ത്തിപ്പണ്ടാരങ്ങള്‍ ആയി ചെറിയ വിഭാഗം അധ്യാപകര്‍ മാറുന്നത് നിരാശാജനകം ആണ്. ഈ നിലപാട് ഇവര്‍ തിരുത്തി സമൂഹത്തോട് മാപ്പ് പറയണം എന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻനായർ ചടങ്ങില്‍ സന്നിഹിതന്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button