Latest NewsKeralaNews

അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് വ്യാഴാഴ്ച : ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം

തിരുവനന്തപുരം : അതിശക്തമായ ന്യൂനമര്‍ദ്ദം വ്യാഴാഴ്ച  രൂപപ്പെടും,
ദക്ഷിണ ആന്‍ഡമാന്‍ കടലില്‍ ഏപ്രില്‍ 30 നോട് കൂടിാണ് ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ന്യൂനമര്‍ദ്ദത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുകയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കടുത്ത് കൂടെ മുന്നേറാനുള്ള സാധ്യതയുമാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

Read also : മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും കനത്ത മഴ : അതിതീവ്ര മിന്നല്‍ ശക്തം : ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ ജാഗ്രതാ നിര്‍ദേശം

ഈ സാഹചര്യത്തില്‍ ന്യൂനമര്‍ദത്തിന്റെ രൂപീകരണവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ ഇടയുള്ള മോശം കാലാവസ്ഥയും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ന്യൂനമര്‍ദം മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തവണയും ശക്തമായ കാലവര്‍ഷം ഉണ്ടാകുമെന്നാണ് പ്രവചനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button