KeralaLatest NewsNews

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും കനത്ത മഴ : അതിതീവ്ര മിന്നല്‍ ശക്തം : ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ വേനല്‍മഴ. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് കനത്ത മഴ ലഭിച്ചത്. കനത്ത മഴയ്‌ക്കൊപ്പം അതിതീവ്ര മിന്നലും ശക്തമായി .വരുന്ന 48 മണിക്കൂര്‍കൂടി ഇടിമിന്നലോടുകൂടിയുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ വൈകുന്നേരം വരെ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോടൊഴിച്ചുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ കിട്ടി.വയനാട്ടിലും കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളിലും കനത്ത കാറ്റും മഴയും ഉണ്ടായി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കാറ്റും മഴയും അനുഭവപ്പെട്ടു. പത്തനംതിട്ടയിലും ഇടിമിന്നലോടുകൂടി മഴയുണ്ടായി. കോട്ടയം, എറണാകുളം ജില്ലകളിലും കനത്തമഴപെയ്തു. തൃശൂരില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ഇടിമിന്നലോടുകൂടിയ മഴകിട്ടി.

Read Also : കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ് , യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രില്‍ 26 മുതല്‍ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു.

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.

മിന്നല്‍ ശക്തമായതിനാല്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച വരെ വേനല്‍മഴ ശക്തമായി തുടരും. അടുത്ത 24 മണിക്കൂര്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുണ്ടാകും. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button