ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള മെയ് 3നു ശേഷം സംസ്ഥാനത്ത് നിയമങ്ങള്‍ എങ്ങിനെ ബാധകമാകും , പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച കേരളത്തിന് നിര്‍ണായകം. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനു പകരം ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കും. മേയ് 3നു ശേഷം ലോക്ഡൗണിന് എന്തു സംഭവിക്കും എന്നതില്‍ നിര്‍ണായകമാകുന്ന ചര്‍ച്ചയാണ് പ്രധാനമന്ത്രി ഇന്നു നടത്തുന്നത്. രാജ്യം ലോക്ഡൗണിലായശേഷം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ചര്‍ച്ചയാണിത്. കര്‍ശന നിയന്ത്രണമുള്ള ഹോട്‌സ്‌പോട്ടുകളില്‍ ഒഴികെ മറ്റു മേഖലകളില്‍ ലോക്ഡൗണിന് ഇപ്പോള്‍ തന്നെ ഇളവുകളുണ്ട്. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനും അകല വ്യവസ്ഥ പാലിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളായി ലോക്ഡൗണ്‍ പലയിടത്തും മാറി.
ഇതേ രീതി തുടരുകയെന്നതാണു കേന്ദ്രത്തിന്റെയും പല സംസ്ഥാനങ്ങളുടെയും ആലോചന. പൊതുഗതാഗതം പുനരാരംഭിക്കുന്നതിനെ മിക്ക സംസ്ഥാനങ്ങളും അനുകൂലിക്കുന്നില്ല. തൊഴില്‍ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കു മാത്രമായി പൊതു ഗതാഗതം പരിമിതപ്പെടുത്തുകയെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ലോക്ഡൗണ്‍ നിലവിലെ രീതിയില്‍ തുടരണമെന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഒഡീഷ, ബംഗാള്‍, പഞ്ചാബ് എന്നിവ വ്യക്തമാക്കി. ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം പാലിക്കുമെന്ന നിലപാടിലാണ്. അടുത്ത 7വരെ ലോക്ഡൗണ്‍ തുടരുമെന്നാണ് തെലങ്കാന വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments