Latest NewsIndia

ലോകം ചൈനയില്‍ നിന്ന് അകലുന്നു ; ഇന്ത്യയ്ക്ക് ഇത് ഗുണകരമെന്ന് നിതിൻ ഗഡ്കരി

ലോകത്തെ എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

ന്യൂഡൽഹി: ചൈനയുമായി വ്യവസായിക രംഗത്ത് സഹകരിക്കാന്‍ ലോക രാഷ്ട്രങ്ങളിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത് ഇന്ത്യയ്ക്ക് വലിയ അനുഗ്രഹവും അവസരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തെ എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

ചൈന വന്‍ ശക്തിയാണെങ്കിലും അവരുമായി വ്യാപാരം നടത്താന്‍ ലോക രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. 20205 ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച്‌ വിശദീകരിക്കുകയായിരുന്നു ഗഡ്കരി.

ലോകത്തെ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ചൈന വന്‍ ശക്തിയാണെങ്കില്‍പ്പോലും അവരുമായി വ്യാപാരം നടത്താന്‍ ലോകരാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

2025 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ (500000 കോടി) ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൈനയുടെ ഭീഷണി മുന്നില്‍ക്കണ്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) സ്വീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button