ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരളാ ഹൗസില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കാനാകില്ലെന്നു കേരള ഹൗസ് കണ്ട്രോളര്. ഇന്ത്യന്‍ പ്രഫഷണല്‍ നഴ്സസ് അസോസിയേഷനാണ് മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറന്റൈന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരമായി ഇടപെട്ട് ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബെന്നി ബഹനാന് എം.പി, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്കൃഷ്ണന് എന്നിവരും ആവശ്യപെട്ടിരുന്നു.
ഡല്‍ഹിയില്‍ മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആണ് ഇവർ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ജീവനക്കാരുടെ കുറവും കാന്റീന് പ്രവര്‍ത്തിക്കാത്തതും കാരണം നിലവിലെ സാഹചര്യത്തില്‍ കേരള ഹൗസില്‍ ക്വാറന്റൈന് സൗകര്യം ഒരുക്കാന്‍ കഴിയില്ലെന്നാണു കണ്‍ട്രോളറുടെ നിലപാട്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന് കാലഘട്ടത്തില്‍ സംസ്ഥാനങ്ങളുടെ ഹൗസുകള്‍, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് താമസസൗകര്യമുള്ള കെട്ടിടങ്ങള്‍ എന്നിവ ഒരുക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നഴ്സസ് അസോസിയേഷന് കേന്ദ്രസര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട്.
Post Your Comments