News

പഞ്ചായത്തു വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം: പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സർക്കാർ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കേണ്ടത് സംബന്ധിച്ചും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് 19 നിർവ്യാപന/ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കർശമായി പാലിച്ച് കഴിയുന്ന ജീവനക്കാരെ ഉചിതമായി നിയോഗിച്ച് അവശ്യ സർവ്വീസ് എന്ന ഗണത്തിൽ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും പ്രവർത്തിക്കാൻ ജില്ലാതല പ്രവർത്തനങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെനന്ന് നിർദേശം. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾ ഉൾപ്പെടെയുളള ജനക്ഷേമ ആശ്വാസ നടപടികൾക്കും ഭംഗവും വരാത്ത രീതിയിലായിരിക്കണം ഓഫീസ് പ്രവർത്തനങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും ജനക്ഷേമ ആശ്വാസനടപടികളുടെയും സുഗമമായ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് പ്രത്യേകമായി ജീവനക്കാരെ ചുമതലപ്പെടുത്തി പ്രവർത്തനസമയം നിശ്ചയിച്ച് ഓഫീസ് ഉത്തരവ് പുറപ്പെടുവിക്കണം.

പഞ്ചായത്ത് വകുപ്പിനെ അവശ്യസർവ്വീസായി സർക്കാർ നിശ്ചയിച്ചിട്ടുളള സാഹചര്യത്തിൽ വകുപ്പിലെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണം. പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന ജീവനക്കാർക്കും, ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചുവയസ്സിൽ താഴെ പ്രായമുളള കുട്ടികളുടെ രക്ഷാകർത്താക്കളായ ജീവനക്കാർ എന്നിവരെ അപേക്ഷപ്രകാരം ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാം. ഇത്തരത്തിൽ ഒഴിവാക്കുന്ന ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി പിന്നീട് തീരുമാനിക്കും. ഇത്തരത്തിലുളള ജീവനക്കാർ നിർബന്ധമായും ‘വർക്ക് ഫ്രം ഹോം’ രീതി സ്വീകരിക്കണം.
ജില്ലയ്ക്കുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുളളതും ഓഫീസ് ഹെഡ് ക്വാർട്ടേഴ്‌സ് ജില്ലയ്ക്കുള്ളിൽ തന്നെ വരുന്നതുമായ ജീവനക്കാർ അവശ്യസർവ്വീസ് എന്ന രീതിയിൽ നിർബന്ധമായും ജോലിക്ക് ഹാജരാകണം. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത കാരണമോ, മറ്റ് അവശതകളാലോ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാർ നിർബന്ധമായും കാരണം കാണിച്ച് ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാതെ ഹാജരാകാതിരിക്കുന്ന ജീവനക്കാർക്കെതിരെ അനധികൃത ഹാജരില്ലായ്മക്കുളള നടപടികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button